"വീണ്ടും ഒരു ഡ്രിൽ പീരിയഡ്..."
ജീവിതത്തിൽ അന്യംനിന്ന് പൊയ്കൊണ്ടിരുന്ന ഒന്നാർന്നു ഡ്രിൽ പീരിയഡ് (പി ടി period).ഹൈസ്കൂൾ കാലഘട്ടത്തിൽ ആരുന്നു ലാസ്റ്റ് ഡ്രിൽ പീരിയഡ് കിട്ടിയത്. പത്താംക്ലാസ്സ് ആണ് കളിയൊക്കെ മാറ്റി വെക്കണമെന്നും പറഞ്ഞു ഡ്രിൽ പീരീഡിൽ വരുന്ന മാത്സ് ടീച്ചർ ശെരിക്കും ഒരു കരടാരുന്നു. ആ 45 മിനുട്സ് ഒന്ന് ഫ്രീ ആവാൻ താനൂടാരുന്നോ ടീച്ചർ എന്ന് ചോദിക്കണമെന്ന് ഇപ്പോ തോനുന്നു . പക്ഷേ ഇനി പറഞ്ഞിട്ട് കാര്യമില്ലലോ. അങ്ങനെ ശെരിക്കും പറഞ്ഞാൽ നീണ്ട 6 വർഷങ്ങൾക് ശേഷമാണു ഒരു ഡ്രിൽ പീരിയഡ് കിട്ടണത്. ആദ്യം ചിരിയ തോന്നിയെ... B.ed നു പി ടി പീരീടോ... പക്ഷേ സംഭവം കിടുകി. സാധാരണ കണ്ടുവരുന്ന 'typical' പി ടി ടീച്ചേഴ്സിൽ നിന്നും തികച്ചും വ്യത്യസ്തൻ ആണ് ഞങ്ങടെ സർ, ജോർജ് സർ. പി ടി ടീച്ചേഴ്സിനു എവോലുഷനറി ആയി കിട്ടിയ മടിയോ ആലസ്യമോ ഒന്നും സാറിനു ഉണ്ടാരുന്നില്ല.പുതിയ ഗെയിംസ് കളിപ്പിക്കാനാരുന്നു സർ ശ്രമിച്ചത്. വളരെ ആക്റ്റീവ് ആയ്ട്ട് സർ എല്ലാവരേം പങ്കെടുപ്പിച്ചു. Dodge Ball ആരുന്നു അവിടുത്തെ എന്റെ ആദ്യത്തെ ഗെയിം. നല്ല മടിപിടിച്ചാരുന്നു ഗ്രൗണ്ടിൽ ഇറങ്ങിയത്. എന്നാൽ ശരിക്കും പൊളിച്ചു. കുറെ നാളുകൾക്കു ശേഷം ശരിക്കും active ആയി. ...
Comments
Post a Comment